skip to Main Content
Domestic: 1-800-102-7902 | Export: +91 89434 34712
+91-7356115555 | Mon-Sat 9am-5pm IST

കംപ്രസോൺ വെരികോസ് വെയ്ൻ സ്റ്റോക്കിങ്സ്

This product is currently out of stock and unavailable.

SKU: N/A Category:

Description

വെരിക്കോസ് സിരാ രോഗലക്ഷണങ്ങളും, അതിന്റെ കാഠിന്യവും നിയന്ത്രിക്കുന്നതിന് കംപ്രസോൺ‌ വെരിക്കോസ് വെയിൻ സ്റ്റോക്കിംഗ്സ് ഉപകരിക്കുന്നു.

എന്തുകൊണ്ട് നാം വെരികോസ് വെയ്ൻ സ്റ്റോക്കിങ്സ് ഉപയോഗിക്കണം?

ഹൃദയം ധമനികളിലൂടെ കാലുകളിലേക്ക് രക്തം പമ്പ് ചെയ്യുന്നു. അശുദ്ധ രക്തം സിരകളിലൂടെ കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് തിരികെ പമ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി ആരോഗ്യമുള്ള ഒരു വ്യക്തിയിൽ, കാലിലെ പേശികൾ പമ്പിന് സമാനമായി പ്രവർത്തിക്കുന്നു. സിരകളിലെ വാൽവുകൾ ഗുരുത്വാകർഷണം മൂലം രക്തം താഴേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഈ വാൽവുകൾ ദുർബലമായാൽ, കാലിലെ ഞരമ്പുകളിൽ അശുദ്ധ രക്തം അടിഞ്ഞുകൂടാൻ അതിടയാക്കുന്നു.

വെരിക്കോസ് വെയിൻ സ്റ്റോക്കിംഗ്സ് കാലുകളിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. വെരികോസ് സിരാ രോഗത്തിന് കാരണമായ, കാലുകളിൽ രക്തം അടിഞ്ഞുകൂടുന്നത് തടയാൻ അവ സഹായിക്കുന്നു. കംപ്രസോൺ ഇത് സാധ്യമാക്കുന്നത് താഴേനിന്നും മുകളിലേക്ക് ക്രമാനുഗതമായി കുറഞ്ഞുവരുന്ന മർദ്ദം പ്രയോഗിച്ചു കൊണ്ടാണ്, അതായത്, കണ്ണങ്കാലിൽ എറ്റവും ഉയർന്ന മർദ്ദവും, കാൽ പേശികളിൽ ഇടത്തരം മർദ്ദവും, തുടകളിൽ ഏറ്റവും കുറഞ്ഞ മർദ്ദവും ചെലുത്തുന്നതിലൂടെ കാലുകളിൽനിന്നും മുകളിലേക്ക് രക്തത്തെ തള്ളിവിടുന്നതിനു സഹായിക്കുന്നു.

വെരികോസ് വെയ്ൻ സ്റ്റോക്കിങ്സിൽ കംപ്രസോൺ എറ്റവും മികച്ചതായി കണക്കാക്കുന്നതെന്തുകൊണ്ട്?

20 വർഷമായി ഇന്ത്യയിലെ പ്രമുഖ കംപ്രഷൻ സ്റ്റോക്കിംഗ്സ് ബ്രാൻഡാണ് കംപ്രസോൺ.

  • കൃത്യതയുള്ളതും ക്രമാനുഗതമായി കുറഞ്ഞുവരുന്നതുമായ മർദ്ദം പ്രദാനം ചെയ്യുന്നതിനായി യൂറോപ്പ്യൻ യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചത്
  • യൂറോപ്പ്യൻ ഗുണനിലവാരങ്ങൾക്കനുസൃതമായി നിർമ്മിച്ചത്
  • ഇറക്കുമതി ചെയ്ത മറ്റു ബ്രാൻഡുകളുടെ പകുതി വിലക്ക് അന്താരാഷ്‌ട്ര ഗുണനിലവാരത്തിൽ നിർമ്മിച്ചത്
  • ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ് സ്റ്റോക്കിങ്ങ്സുകൾ ഒന്നുകിൽ തയ്യലുകളോട് കൂടിയവയോ അല്ലെങ്കിൽ ട്യൂബുലാർ ആകൃതിയിലുള്ള സോക്‌സുകളോ മാത്രമാണ്. ഇവയ്ക്ക് കൃത്യമായ അളവിലുള്ളതോ ക്രമാനുഗതമായി കുറഞ്ഞുവരുന്നതോ ആയ മർദ്ദം പ്രദാനം ചെയ്യാൻ കഴിയില്ല. കാലുകളിലെ രക്തചംക്രമണം സാധാരണ ഗതിയിൽ ആകുന്നതിനു ക്രമാനുഗതമായി കുറഞ്ഞുവരുന്ന മർദ്ദം ആവശ്യമാണ്. തെറ്റായ അളവിലുള്ള മർദ്ദം രോഗിയുടെ അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം
  • ഗുണനിലവാരം, ഈട് എന്നിവ ഉറപ്പാക്കി, ചർമ്മത്തിന് ഹാനിവരുത്താത്ത തരത്തിലുള്ള ഇറക്കുമതി ചെയ്ത നൂലുകൾ ഉപയോഗിക്കുന്നു
  • വിലകുറഞ്ഞ സമാനമായ സ്റ്റോക്കിങ്ങ്സുകളിൽനിന്നും വ്യത്യസ്തമായി, നിരവധി മാസത്തെ ഉപയോഗത്തിൽ കംപ്രസോൺ അതിന്റെ മർദ്ദം നിലനിർത്തുന്നു
  • 2000 വിതരണക്കാർ വഴി രാജ്യത്തുടനീളം ലഭ്യമാണ്
  • നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ രാജ്യമെമ്പാടുമുള്ള, മികച്ച പരിശീലനം ലഭിച്ച ഫീൽഡ് സ്റ്റാഫ്

വെരിക്കോസ് വെയിൻ സ്റ്റോക്കിംഗിന്റെ വ്യത്യസ്ത വകഭേദങ്ങൾ എന്തൊക്കെയാണ്?

കംപ്രഷൻ സ്റ്റോക്കിംഗ്സ് മെഡിക്കൽ വിഭാഗത്തിൽ പെടുന്ന ഉല്പന്നമാണ്. നിങ്ങൾ മുമ്പ് സ്റ്റോക്കിംഗ്സ് ഉപയോഗിച്ചിട്ടില്ലെങ്കിൽ, ഈ ഉൽപ്പന്നം നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കാനും ശരിയായ ശൈലി നിർദ്ദേശിക്കാനും കഴിയുന്ന ഡോക്ടറെ സമീപിക്കുക.

ഇനിപ്പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ കംപ്രഷൻ സ്റ്റോക്കിംഗ് തിരഞ്ഞെടുക്കേണ്ടതുണ്ട്

Pressure ClassClass 1 (lowest pressure) to Class 3 (highest pressure)

The pressure is specified in terms of millimeters of mercury (mmHg) applied at the ankle

HeightAD: Knee-high      AF: Mid-thigh     AG: Upto groin
SizeS/M/L/XL depending on the circumferences of the ankle, calf, and thigh

 

2 വ്യത്യസ്ത മെറ്റീരിയലുകളിലും കംപ്രസോൺ ലഭ്യമാണ്

  • കംപ്രസോൺ ക്ലാസിക് പതിപ്പ് മൈക്രോ ഫൈബർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്
  • കംപ്രസോൺ കോട്ടൺ പതിപ്പിൽ (നൈലോണിനും സ്പാൻഡെക്സിനും പുറമേ) ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന പ്രകൃതിദത്ത ഈജിപ്ഷ്യൻ പരുത്തി നൂൽ അടങ്ങിയിരിക്കുന്നു. ഈ കോട്ടൺ മിശ്രിതം അതിനെ ഊഷ്മള കാലാവസ്ഥയിൽ ധരിക്കാൻ സുഖകരമാക്കുന്നു

ലക്ഷണങ്ങൾ:

ClassThe pressure at the AnkleConditions in which used
Class 118-21 mmHgനീർവീക്കത്തിന് കാര്യമായ പ്രവണതയില്ലാതെ നേരിയ വെരിക്കോസുകൾ, ഗർഭകാലത്ത്‌ പ്രാരംഭ ദിശയിലുള്ള, കാലുകളിൽ ഭാരം അനുഭവപ്പെടുന്നതും കാൽ തളർച്ചയും
Class 223-32 mmHgകഠിനമായ വെരിക്കോസ് സിരാരോഗം, മിതമായ നീർവീക്കം, ഗർഭാവസ്ഥയിലുള്ള വെരിക്കോസ് സിരാരോഗം, ക്ഷതങ്ങൾ മൂലമുണ്ടാകുന്ന മിതമായ നീർവീക്കം, ചെറിയ വ്രണങ്ങൾ ഉണങ്ങിയതിനുശേഷം, ഉപരിപ്ലവമായ സിരകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന വീക്കം, സ്ക്ളീറോതെറാപ്പി, ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് ശേഷം.
Class 334-36 mmHgകഠിനമായ വിട്ടുമാറാത്ത സിരകളുടെ അപര്യാപ്തത, കഠിനമായ നീർവീക്കം, വൈറ്റ് അട്രോഫി, ചർമ്മത്തിലുണ്ടാകുന്ന രോഗലക്ഷണങ്ങൾ.

സൈസ് സെലക്ഷൻ:

കാലുകൾ പിന്നീട് നീരുവക്കാൻ സാദ്ധ്യത ഉള്ളതിനാൽ രാവിലെ ആദ്യം അളവുകൾ എടുക്കാൻ ശുപാർശ ചെയ്യുന്നു.

വൈവിധ്യ്മാർന്ന അളവുകളിൽ ലഭ്യമാണെങ്കിൽ തന്നെയും ചിലപ്പോൾ ഒരു പ്രത്യേക അളവ് നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല. 30% രോഗികൾക്ക് തികഞ്ഞ ഫിറ്റ് ലഭിക്കുന്നതിന് അവരുടെ പ്രത്യേക അളവിൽ നിർമ്മിച്ച സ്റ്റോക്കിങ്സ് ആവശ്യമാണ്. നിങ്ങളുടെ അളവിൽ പ്രത്യേകമായി സ്റ്റോക്കിങ്സ് നിർമ്മിക്കുന്നതിനായി ദയവായി ഞങ്ങളെ ബന്ധപ്പെടുക.

ഉപയോഗത്തിനുള്ള നിർദ്ദേശങ്ങൾ

ശരിയായ അളവിലുള്ള മർദ്ദം പ്രദാനം ചെയ്യുന്നതിനും രക്തയോട്ടം ഉറപ്പാക്കാനും സ്റ്റോക്കിംഗ്സ് ഇറുകിയ തായിരിക്കേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ വെരിക്കോസ് വെയിൻ സ്റ്റോക്കിംഗ്സ് ധരിക്കുമ്പോൾ, അവ ധരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. കംപ്രഷൻ സ്റ്റോക്കിംഗ്സ് ധരിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം താഴെകാണുന്ന വീഡിയോ വിശദീകരിക്കുന്നു.

 

Additional information

മെറ്റീരിയൽ

കോട്ടൺ, ക്ലാസിക്

ക്ലാസ്

Class 1 Low Pressure, Class 2 Medium Pressure, Class 3 High Pressure

സ്റ്റൈൽ

AD Below Knee, AF Mid Thigh, AG Upto Groin

സൈസ്

X-Small, Small, Medium, Large, X-Large, XX-Large

ഉത്ഭവ രാജ്യം

ഇന്ത്യ

Back To Top