fbpx

വേരികോസ് വെയിൻ രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും കുറച്ചു രോഗവർധന തടയുന്നതിന് വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് ഉപയോഗിച്ച് വരുന്നു .വേരികോസ് വെയിൻ രോഗത്തിന്റെ ശസ്ത്രക്രിയേതര ചികിത്സയിൽ കംപ്രഷൻ തെറാപിയാണ് ഏറ്റവും ഫലപ്രദം.

വേരികോസ് വെയിൻ രോഗ കാരണങ്ങൾ

ഹൃദയത്തിൽ നിന്നും പാദത്തിലെക്കു ധമനികളിലൂടെ ശുദ്ധരക്തം എത്തുന്നു.തിരിച്ചു അശുദ്ധരക്തം സിരകളിലൂടെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്നു.സാധാരണയായി ആരോഗ്യവാനായ വ്യക്തിയിൽ കാൽ വന്നയിലെ മാംസപേശികളുടെ ചലനം സിരകളിലൂടെ മുകളിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു.ഗുരുത്വാകർഷണം ഉണ്ടെങ്കിലും, സിരകളിലുള്ള ഏകദിശാ വാൽവുകളുടെ പ്രവർത്തനത്താൽ രക്തം വിപരീത ദിശയിലേക്കു പ്രവഹിക്കുന്നില്ല. ഈ വാൽവുകളുടെ പ്രവർത്തന മാന്ദ്യത്താൽ പാദ സിരകളിലെ രക്തം ഹൃദയത്തിലേക്ക് പ്രവഹിക്കാതെ പാദത്തിൽ ഉരുണ്ടു കൂടി വേരികോസ് വെയിൻ ആയിത്തീരുന്നു.

വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് ഫലപ്രദമാകുന്നതെങ്ങിനെ?

പാദസിരകളിൽ നിയന്ത്രിതമായ ബാഹ്യമർദ്ധം ചെലുത്തുന്ന വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ്, പ്രവർത്തനമാന്ദ്യം സംഭവിച്ച ഏക ദിശാവാൽവുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി പാദങ്ങളിൽ നിന്നും സിരകൾ വഴി ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തെ ശീഘ്ര ഗതിയിൽ ആക്കുന്നു.

വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് കണംകാൽ പ്രദേശത്ത് ഉയർന്ന മർദ വും മുകളിലോട്ട് കാല്മുട്ടു, തുട എന്നീ പ്രദേശങ്ങളിൽ എത്തുമ്പോൾ മർദം കുറഞ്ഞും ആണ് രൂപകൽപന ചെയ്തിരിക്കുന്നത്.അതായത് കണംകാൽ ഭാഗത്ത്‌ 100 % മർദ്ദം ആണെങ്കിൽ കാൽവണ്ണയിൽ 70% വും തുടകളിൽ എത്തുമ്പോൾ 40% വും ആയിരിക്കും ഉപരിതലമർദ്ധം. അപ്രകാരം ദ്രാവകത്തിന്റെ തനതു സ്വഭാവമായ മർദ്ദം ഏറിയ സ്ഥലത്തുനിന്നും കുറഞ്ഞ സ്ഥലത്തേക്കുള്ള പ്രവാഹം എന്നാ സിദ്ധാന്തമനുസരിച്ച് ഏകദിശ വാൽവുകൾക്ക് പ്രവര്ത്തന മാന്ദ്യമുണ്ടെകിലും സ്റ്റൊകിങ്ങ്സ് നല്കുന്ന ഉപരിതല മർദ്ധത്താൽ പാദങ്ങളിൽ നിന്നും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം സുഖമം ആയി നടക്കും .

വെരികോസ് വെയിൻ സ്റ്റൊകിങ്ങ്സ്ന്റെ കൃത്യമായ സൈസ് തെരഞ്ഞെടുക്കുന്ന രീതി

വേരികോസ് വെയിൻ ചികിത്സയിൽ സ്റ്റൊകിങ്ങ്സ്ന്റെ കൃത്യമായ സൈസ്, അളവ്, ക്ലാസ് എന്നിവ തെരഞ്ഞെടുക്കുന്നത് മുഖ്യമാണ്. രോഗാവസ്തക്കനുസൃതമായി സൈസ്, ക്ലാസ്, സ്റ്റൈൽ എന്നിവ ചികിത്സകൻ തെരഞ്ഞെടുക്കുന്നത് ആയിരിക്കും ഉത്തമം.
സൈസ്: S / M / L / XL / XXL /XXXL
സ്റ്റൈൽ: രോഗാവസ്തക്ക് അനുസൃതമാണ് സ്റ്റൈൽ നിർണ്ണയിക്കുന്നത്.

AD : പാദം മുതൽ കാൽമുട്ടു വരെ നീളമുള്ളത്‌
AF : പാദം മുതൽ തുടയുടെ മധ്യ ഭാഗം വരെ നീളം ഉള്ളത്
AG : പാദം മുതൽ തുട കഴിയുന്നത്‌ വരെ
AT : പാദം മുതൽ അരക്കെട്ട് സന്ധി വരെ

ക്ലാസ് : സ്റ്റൊകിങ്ങ്സ് മൂലം ലഭ്യമാകുന്ന ഉപരിതല മർദ്ദം ആണ് വിവിധ ക്ലാസ് നിർണ്ണയിക്കുന്നത്‌

ക്ലാസ് 1 : കണംകാലിൽ 18 മുതൽ 21 മി.മി മെർകുറി മർദം നല്കുന്നവ
ക്ലാസ് 2 ; കണംകാലിൽ 23 മുതൽ 32 മി.മി മെർകുറി മർദം നല്കുന്നവ
ക്ലാസ് 3 : കണംകാലിൽ 32 മുതൽ 46 മി.മി മെർകുറി മർദം നല്കുന്നവ
കംപ്ര സോണ്‍ വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് എന്തുകൊണ്ട് ഉത്തമം ആകുന്നു?

കംപ്ര സോണ്‍ വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് നൂതന സാങ്കേതിക വിദ്യയുള്ള യൂറോപ്പ്യൻ യന്ത്രങ്ങളാൽ ഉത്പാദിപ്പിക്കപ്പെടുന്നു.
കംപ്രസോണ്‍ വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് കൃത്യതയാർന്നതും ക്രമാനുസാരവുമായ ഉപരിതല മർദ്ദം നല്കുവാൻ സൂക്ഷ്മമായി രൂപകൽപന ചെയ്തിരിക്കുന്നു .
കംപ്ര സോണ്‍ വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ് യൂറോപ്യൻ മാനദണ്ടങ്ങൾ അനുസരിച്ച് നിർമിച്ചിരിക്കുന്നു.
ഇന്ത്യയിൽ ലഭ്യമായ മറ്റു ഉത്പന്നങ്ങൾ തുന്നി എടുത്തതോ വസ്ത്രങ്ങൾ പോലെ ഉറ രൂപത്തിൽ ഉള്ളതോ ആണ്.കൃത്യതയാർന്ന ക്രമാനുസൃതമായ മർദ്ദം ഇവയുടെ ഉപയോഗത്താൽ ലഭ്യമല്ല. പാദങ്ങളിൽ നിന്നും മുകളിലോട്ടുള്ള രക്തപ്രവാഹത്തിന് ക്രമാനുഗതമായ മർദ്ദം വളരെ പ്രധാനം ആണ്. കൃത്യത ഇല്ലാത്ത ഇത്തരം ഉല്പ്പന്നങ്ങളുടെ ഉപയോഗം രോഗാവസ്ഥയെ കൂടുതൽ വഷളാക്കും.
സാങ്കേതികമായി ഉയർന്ന ഗുണനിലവാരവും ശാശ്വതമായ ഈടും ത്വക്സൌഹൃദപരവും ആയ അസംസ്കൃത നൂലിനാൽ ആണ് കംപ്ര സോണ്‍ സ്റ്റൊകിങ്ങ്സ് നിർമ്മിച്ചിരിക്കുന്നത്‌.
വിപണിയിൽ ലഭ്യമായ മറ്റു തരംതാഴ്ന്ന ഉത്പന്നങ്ങളെക്കൾ ഉപരിയായി ,കമ്പ്രസോൻ സ്റ്റൊകിങ്ങ്സ്ന്റെ ഉപരിതല മർദം എന്ന ഗുണമേന്മ മാസങ്ങൾ നിലനില്ക്കുന്നതാണ് .
ഇന്ത്യയിൽ ആകെ 2000 ൽ അധികം വിതരണക്കാരിൽ ആയി കമ്പ്രസോൻ വാരികോസ്‌ വെയിൻ സ്റോക്കിങ്ങ്സ് ലഭ്യമാണ്.
കമ്പനിയുടെ വിദഗ്ധ പരിശീലനം സിദ്ധിച്ച പ്രതിനിധികൾ ഉപഭോക്താവിന്റെ ഏതു സംശയ നിവൃത്തിക്കും ഇന്ത്യയിൽ ആകെ ലഭ്യമാണ് .
ഇറക്കുമതി ചെയ്തു ഇന്ത്യയിൽ ലഭിക്കുന്ന മറ്റു ഉത്പന്നങ്ങളെക്കൾ ഏകദേശം പകുതി വിലയിൽ ഇറക്കുമതി ചെയ്ത സാങ്കേതിക വിദ്യയാലും ,അസംസ്കൃത വസ്തുക്കളാലും നിർമിതമായ കമ്പ്രസോൻ വാരികോസ്‌ വെയിൻ സ്റോകിങ്ങ്സ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

40 ൽ അധികം വിദേശ രാജ്യങ്ങളിൽ ഇന്ന് കമ്പ്രസോൻ വാരികോസ് വെയിൻ സ്റോകിങ്ങ്സ് ലഭ്യമാണ്.താങ്കളുടെ രാജ്യത്ത് ഉല്പന്നം ആവശ്യമെങ്ങിൽ ഇ മെയിൽ ചെയ്യുക

വിവിധ തരം കംപ്ര സോണ്‍ വേരികോസ് വെയിൻ സ്റ്റൊകിങ്ങ്സ്
1) കമ്പ്രസോൻ ക്ലാസ്സിക് : നൈലൊൻ ചേർന്നത്‌
2) കമ്പ്രസോൻ കോട്ടൻ : ഉഷ്ണ കാലാവസ്ഥയിൽ സുഖപ്രദമായ കോട്ടൻ മിശ്രിതമായതു
3) കമ്പ്രസോൻ സിൽവർ : രോഗാണു നാശക സ്വഭാവമുള്ള സിൽവർ യാൻ ചേർത്ത് നിര്മിച്ചതിനാൽ ദീര്ഘസമയം ധരിച്ചാലും ദുര്ഗന്ധം വമിക്കുക ഇല്ല